ടൗട്ടേ ചുഴലിക്കാറ്റിൽ പെട്ട് ലക്ഷദ്വീപിൽ മത്സ്യബന്ധന ബോട്ട് മുങ്ങി; എട്ട് പേർക്കായി തെരച്ചിൽ തുടരുന്നു

ടൗട്ടേ ചുഴലിക്കാറ്റിൽ പെട്ട് ലക്ഷദ്വീപിൽ മത്സ്യബന്ധന ബോട്ട് മുങ്ങി; എട്ട് പേർക്കായി തെരച്ചിൽ തുടരുന്നു

ടൗട്ടേ ചുഴലിക്കാറ്റിനെ തുടർന്നുള്ള കടൽക്ഷോഭത്തിൽ ലക്ഷദ്വീപിൽ മത്സ്യബന്ധന ബോട്ട് മുങ്ങി. എട്ട് പേർ അപകടത്തിൽപ്പെട്ടതായാണ് റിപ്പോർട്ടുകൾ. തമിഴ്‌നാട്ടിൽ നിന്നുള്ള മുരുഗൻ തുണൈ എന്ന ബോട്ടാണ് ശക്തമായ കാറ്റിൽപ്പെട്ട് മുങ്ങിയത്.

നാഗപ്പാട്ടണം, ഒഡീഷ സ്വദേശികളായ നാല് പേർ വീതമാണ് ബോട്ടിലുണ്ടായിരുന്നത്. ഇവർക്കായി കോസ്റ്റുഗാർഡ് തെരച്ചിൽ നടത്തുകയാണ്. സംസ്ഥാനത്തും വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കാസർകോട് പെർവാഡ് കടപ്പുറത്ത് കടൽക്ഷോഭത്തിൽ മുപ്പതോളം വീടുകളിൽ വെള്ളം കയറി. ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ ഉത്തര കന്നഡ, ദക്ഷിണ കന്നഡ ജില്ലകളിലും മഴ ശക്തമായി. കർണാടകയിൽ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Share this story