കേരളത്തിലേക്കുള്ള ഓക്‌സിജൻ എക്‌സ്പ്രസ് കൊച്ചിയിലെത്തി; ട്രെയിനിലുള്ളത് 118 മെട്രിക് ടൺ ഓക്‌സിജൻ

Share with your friends

കേരളത്തിലേക്കുള്ള ആദ്യ ഓക്‌സിജൻ എക്‌സ്പ്രസ് ട്രെയിൻ കൊച്ചിയിലെത്തി. പുലർച്ചെ മൂന്നര മണിയോടെയാണ് ട്രെയിൻ വല്ലാർപാടത്ത് എത്തിയത്. 118 മെട്രിക് ടൺ ഓക്‌സിജനാണ് ട്രെയിനിലുള്ളത്.

ഒഡീഷയിലെ കലിംഗനഗർ ടാറ്റാ സ്റ്റീൽ പ്ലാന്റിൽ നിന്നാണ് കേരളത്തിലേക്ക് ഓക്‌സിജൻ എത്തിയത്. ഡൽഹിയിലേക്കുള്ള ഓക്‌സിജന്റെ ആവശ്യം കുറഞ്ഞതിനാൽ കേന്ദ്രം കേരളത്തിലേക്ക് അനുവദിക്കുകയായിരുന്നു.

വിദേശനിർമിത കണ്ടെയ്‌നർ ടാങ്കറുകളിലാണ് ഓക്‌സിജൻ എത്തിച്ചത്. വാഗണിൽ ഉറപ്പിക്കുന്ന ഇത്തരം ടാങ്കറുകൾ ഫയർഫോഴ്‌സിന്റെ മേൽനോട്ടത്തിൽ ടാങ്കർ ലോറികളിൽ നിറച്ച് വിവിധ ജില്ലകളിലേക്ക് അയക്കും.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-