പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ആളുകളുടെ എണ്ണം കുറയ്ക്കാൻ സാധ്യത

Share with your friends

രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ആളുകളുടെ എണ്ണം കുറയ്ക്കാൻ സാധ്യത. ഇരുപതാം തീയതി നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ 750 പേരെ പങ്കെടുപ്പിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ തലസ്ഥാനത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ നിലവിലുള്ള സാഹചര്യത്തിൽ കൂടുതൽ പേരെ പങ്കെടുപ്പിച്ച് ചടങ്ങ് നടത്തുന്നതിനെതിരെ വിമർശനമുയർന്നിരുന്നു

പരമാവധി ആളുകളെ ചുരുക്കുമെന്ന് ഇന്നലെ നടന്ന വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. പന്തലിന്റെ ജോലികൾ സെൻട്രൽ സ്‌റ്റേഡിയത്തിൽ പുരോഗമിക്കുകയാണ്. എന്നാൽ മഴ തുടരുകയാണെങ്കിൽ രാജ്ഭവനിലേക്ക് സത്യപ്രതിജ്ഞ മാറ്റുന്നതിനെ കുറിച്ചും പൊതുഭരണ വകുപ്പ് ആലോചിക്കുന്നുണ്ട്.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-