ടൗട്ടെ ഭീതി ഒഴിഞ്ഞെങ്കിലും മഴ തുടരുന്നു: നാളെ പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

ടൗട്ടെ ഭീതി ഒഴിഞ്ഞെങ്കിലും മഴ തുടരുന്നു: നാളെ പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ടൗട്ടെ ചുഴലിക്കാറ്റിന്റെ ഭീഷണി ഒഴിഞ്ഞെങ്കിലും വിവിധ ജില്ലകളിൽ ശക്തമായ മഴ തുടരുകയാണ്. മഴക്കെടുതിയിൽപ്പെട്ട രണ്ടായിരത്തോളം പേരെ സംസ്ഥാനത്ത് മാറ്റി താമസിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ഇന്നും കനത്ത മഴ ലഭിച്ചു. വൈദ്യുതി വിതരണം തകരാറിലായി. അപ്പർ കുട്ടനാട്ടിൽ വെള്ളക്കെട്ട് പലയിടങ്ങളിലും രൂപപ്പെട്ടു.

സംസ്ഥാനത്ത് നാളെ പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പാലക്കാട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. വടക്കൻ കേരളത്തിൽ വൈകുന്നേരത്തോടെ മഴ കുറഞ്ഞു. കടൽ ശാന്തമായി തുടങ്ങി.

ജലനിരപ്പ് ഉയർന്നതിനാൽ പഴശി ഡാമിന്റെ മൂന്ന് ഷട്ടറുകൾ ഉയർത്തി. വയനാട്ടിൽ പുഴകളിൽ ജലനിരപ്പ് ഉയർന്നു. മീൻ പിടിക്കാൻ ഇറങ്ങരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Share this story