എറണാകുളത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ; കടകൾ രാവിലെ 8 മുതൽ 2 മണി വരെ മാത്രം: വഴിയോരക്കച്ചവടം അനുവദിക്കില്ല

Share with your friends

കൊച്ചി: എറണാകുളത്ത് ഇന്ന് അർദ്ധ രാത്രി മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ. കോവിഡ് വൈറസ് വ്യാപനത്തിന് തടയിടാനായി കർശന നിയന്ത്രണങ്ങളാണ് ജില്ലയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. പലചരക്കുകടകൾ, പഴം, പച്ചക്കറികൾ, മത്സ്യമാംസ വിതരണ കടകൾ, കോഴി വ്യാപാര കടകൾ, കോൾഡ് സ്റ്റോറേജ് എന്നിവ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് രണ്ടുമണി വരെയായിരിക്കും പ്രവർത്തിക്കുക.

ഹോട്ടലുകളും റെസ്റ്റോറൻറുകളും രാവിലെ എട്ടു മണി മുതൽ രാത്രി 7.30 വരെ പ്രവർത്തിക്കും. ഹോം ഡെലിവറി സംവിധാനമായിരിക്കും ഉണ്ടാവുക. പാഴ്‌സൽ സേവനം അനുവദിക്കുന്നതല്ല. വഴിയോര കച്ചവടങ്ങൾ അനുവദിക്കില്ല.

പത്രം, തപാൽ എന്നിവ രാവിലെ എട്ടു വരെ അനുവദിക്കും. പാൽ സംഭരണം ഉച്ചക്ക് രണ്ട് മണി വരെ നടത്താം. റേഷൻകട, പൊതുവിതരണ കേന്ദ്രം, മാവേലി സപ്ലൈക്കോ കടകൾ എന്നിവ വൈകിട്ട് അഞ്ചു മണിവരെ പ്രവർത്തിക്കും. പെട്രോൾ പമ്പുകൾ, മെഡിക്കൽ സ്റ്റോറുകൾ, എടിഎം, മെഡിക്കൽ ഉപകരണങ്ങൾ വിൽപ്പന നടത്തുന്ന സ്ഥാപനങ്ങൾ, ഹോസ്പിറ്റലുകൾ, ക്ലിനിക്കൽ സ്ഥാപനങ്ങൾ, മെഡിക്കൽ ലാബുകൾ എന്നിവ സാധാരണ രീതിയിൽ തന്നെ പ്രവർത്തിക്കും. ഇലക്ട്രിക്കൽ, പ്‌ളംബിംഗ്’ ടെലികമ്യൂണിക്കേഷൻ തിരിച്ചറിയൽ കാർഡ് ഉപ്രയോഗിച്ച് യാത്ര ചെയ്യാം. അതേസമയം ഹോം നഴ്‌സ്, വീട്ടുജോലിക്കാർ എന്നിവർക്ക് ഓൺലൈൻ പാസ് നിർബന്ധമാണ്.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-