പൊന്മുടി അണക്കെട്ടില്‍ ഓറഞ്ച് അലര്‍ട്ട്; ജലനിരപ്പ് 1 മീറ്റര്‍ കൂടി ഉയര്‍ന്നാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും

പൊന്മുടി അണക്കെട്ടില്‍ ഓറഞ്ച് അലര്‍ട്ട്; ജലനിരപ്പ് 1 മീറ്റര്‍ കൂടി ഉയര്‍ന്നാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും

ഇടുക്കി: പൊന്മുടി അണക്കെട്ടില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. 705.5 മീറ്ററാണ് അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്. ജലനിരപ്പ് ഒരു മീറ്റര്‍ കൂടി ഉയര്‍ന്നാല്‍ അണക്കെട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും.

കഴിഞ്ഞ ദിവസം വരെ ഇടുക്കി ജില്ലയില്‍ കനത്ത മഴ പെയ്തിരുന്നു. ഇന്ന് മഴയ്ക്ക് താരതമ്യേന കുറവുണ്ടായത് ആശ്വാസമാകുകയാണ്. നിലവില്‍ ഇടുക്കിയില്‍ അലര്‍ട്ടുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. ഇന്ന് തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

ഇന്നലെ വരെ പെയ്ത കനത്ത മഴയില്‍ ഇടുക്കിയില്‍ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. നാല് വീടുകള്‍ പൂര്‍ണമായി തകര്‍ന്നിരുന്നു. നൂറോളം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. രണ്ടു ദിവസത്തെ കണക്കുകള്‍ പ്രകാരം 21 വീടുകള്‍ക്ക് പൂര്‍ണ്ണമായും 354 വീടുകള്‍ക്ക് ഭാഗികമായും നാശനഷ്ടമുണ്ടായി. ജില്ലയില്‍ വ്യാപക കൃഷി നാശവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Share this story