സ്കൂൾ പരിസരത്ത് നിന്നും കഞ്ചാവ് ചെടി കണ്ടെത്തി

സ്കൂൾ പരിസരത്ത് നിന്നും കഞ്ചാവ് ചെടി കണ്ടെത്തി

മലപ്പുറം: മലപ്പുറത്ത് സ്‌കൂൾ പരിസരത്ത് നിന്ന് കഞ്ചാവ് ചെടി കണ്ടെത്തി. തിരൂരിലെ കൂട്ടായി മാസ്റ്റർപടി എംഎംഎൽപി സ്‌കൂൾ അങ്കണത്തിൽ നിന്നാണ് എക്‌സൈസ് സംഘം കഞ്ചാവ് ചെടി കണ്ടെത്തിയത്. 70 സെന്റീമീറ്റർ ഉയരമുള്ള കഞ്ചാവ് ചെടി സ്‌കൂൾ മുറ്റത്തുണ്ടായിരുന്നത്.

ഇന്നലെ ഉച്ചയോടെയാണ് എക്‌സൈസ് സംഘം സ്‌കൂളിലെത്തി പരിശോധന നടത്തിയത്. സ്‌കൂളിൽ കഞ്ചാവ് ചെടിയുണ്ടെന്ന് എക്‌സൈസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. എക്സൈസ് ഇൻസ്പെക്ടർ ഒ സജിതയുടെ നേതൃത്വത്തിലുള്ള സ്പെഷൽ സ്‌ക്വാഡാണ് സ്‌കൂളിൽ പരിശോധന നടത്താനെത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

Share this story