കോവിഡ് പോസിറ്റീവ് ആയ വീടുകളിലേക്ക് പഴം പച്ചക്കറി വിഭവങ്ങളും,മരുന്നും എത്തിച്ചു നൽകി നന്മ ആനങ്ങാടി പ്രവർത്തകർ

കോവിഡ് പോസിറ്റീവ് ആയ വീടുകളിലേക്ക് പഴം പച്ചക്കറി വിഭവങ്ങളും,മരുന്നും എത്തിച്ചു നൽകി നന്മ ആനങ്ങാടി പ്രവർത്തകർ

കൊണ്ടോട്ടി: കോവിഡ് പോസിറ്റീവ് ആയ വീടുകളിലേക്ക് പഴം പച്ചക്കറി വിഭങ്ങൾ അടങ്ങുന്ന കിറ്റുകളും മരുന്നുകളും എത്തിച്ചു നൽകി മഹാമാരി കാലത്തും നാട്ടുകാർക്ക് സാന്ത്വനമാവുകയാണ് നന്മ വെൽഫെയർ അസ്സോസിയേഷൻ ആനങ്ങാടി പ്രവർത്തകർ.

ഒരു ടണ്ണിലധികം വരുന്ന മരച്ചീനി കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്തെ വിവിധ വീടുകളിൽ നന്മ പ്രവർത്തകർ വിതരണം ചെയ്തിരുന്നു.

നന്മ ആനങ്ങാടി പ്രസിഡന്റ് മുനീർ ആനപ്പറ, സെക്രട്ടറി ഹസീബ് ആനപ്പറ, ട്രഷറർ അബ്ദുള്ള പറമ്പാട്ട് പള്ളിയാളി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.ഹിദായത് കുമ്മാളി ,ശരീഫ് ആനപ്പറ ,ഫിറോസ് കുമ്മാളിൽ ,സിദ്ധീഖ് മുക്കോളി,ഷബീർ ആനപ്പറ എന്നിവർ കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു വിതരണത്തിൽ പങ്കെടുത്തു.

Share this story