വിദേശത്ത് നഴ്‌സിംഗ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചു: മുഖ്യമന്ത്രി

വിദേശത്ത് നഴ്‌സിംഗ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചു: മുഖ്യമന്ത്രി

തിരുവനന്തപുരം: വിദേശത്ത് നഴ്‌സിംഗ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്നതിനെതിരെ നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് അവലോകനത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇത്തരം തട്ടിപ്പിന് ഇരയാകാതിരിക്കാൻ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.

കോവിഡ് വൈറസ് വ്യാപനത്തിന്റെ സമയത്തും ഗൾഫ് നാടുകളിൽ തൊഴിൽ വാഗ്ദാനം ചെയ്തുകൊണ്ട് റിക്രൂട്ട്മെന്റ് ഏജൻസികൾ തട്ടിപ്പ് നടത്തിയിരുന്നു. ഈ വാഗ്ദാനങ്ങളിൽ ആകൃഷ്ടരായി നിരവധി പേരാണ് തട്ടിപ്പിന് ഇരയായത്. ഇത്തരത്തിൽ തട്ടിപ്പിനിരയായ ഒരു നഴ്‌സ് മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയിരുന്നുവെന്നും ഇത് പരിശോധിച്ച് വേണ്ട നടപടികൾ സ്വീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Share this story