കെ കെ രമ ടിപിയുടെ ബാഡ്ജ് ധരിച്ചെത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണോയെന്ന് പരിശോധിക്കും

കെ കെ രമ ടിപിയുടെ ബാഡ്ജ് ധരിച്ചെത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണോയെന്ന് പരിശോധിക്കും

വടകര എംഎൽഎ കെ.കെ രമ സത്യപ്രതിജ്ഞയ്ക്ക് ടി.പി.ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ചെത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണോയെന്ന് പരിശോധിക്കുമെന്ന് സ്പീക്കർ എം.ബി. രാജേഷ്. നിയമസഭയുടെ പെരുമാറ്റച്ചട്ടത്തിൽ ഇത്തരം പ്രഹസനങ്ങൾ പാടില്ലെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. അത് പൊതുവിൽ എല്ലാ അംഗങ്ങളും പാലിക്കേണ്ടതാണെന്നും സ്പീക്കർ മാധ്യമങ്ങളോട് പറഞ്ഞു.

എംഎൽഎമാരുടെ സത്യപ്രതിജ്ഞാ വേളയിലാണ് കെ.കെ. രമ ടി.പി. ചന്ദ്രശേഖരന്റെ ചിത്രം പതിച്ച ബാഡ്ജുമായി നിയമസഭയിൽ എത്തിയത്.

 

Share this story