ശക്തമായ കാറ്റിനു സാധ്യത; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

Share with your friends

കേരളതീരത്തും ലക്ഷദ്വീപിലും ഇന്നും നാളെയും (മേയ് 31, ജൂൺ 01) മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളതിനാൽ ഈ ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.

ഇന്ന് (മേയ് 31) കന്യാകുമാരി തീരത്തും തെക്കൻ ശ്രീലങ്കൻതീരത്തും ഇന്നും നാളെയും (31, 01) മധ്യ-കിഴക്ക് അറബികടലിലും ഇന്നു മുതൽ ജൂൺ 04 വരെ തെക്കുപടിഞ്ഞാറൻ അറബികടലിലും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്. ഇതു മുൻനിർത്തി ഈ സമുദ്ര മേഖലകളിൽ ഈ ദിവസങ്ങളിൽ മത്സ്യബന്ധനത്തിനു പോകാൻ പാടില്ല.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-