കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫിസിനു മുന്നിൽ പ്രതിഷേധം

Share with your friends

കൊച്ചി: ലക്ഷദ്വീപ് പരിഷ്കാരങ്ങൾക്കെതിരെ കൊച്ചിയിലുള്ള ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫിസിനു മുന്നിൽ പ്രതിഷേധ സമരങ്ങൾ തുടരുന്നു. രാവിലെ എൽജെ‍ഡി, എൽവൈജെഡി പ്രവർത്തകരുടെ നേതൃത്വത്തിൽ അഡ്മിനിട്രേറ്റർ പ്രഫുൽ കെ. പട്ടേലിന്റെ കോലത്തിൽ ചാണകവെള്ളം ഒഴിച്ചാണ് പ്രതിഷേധിച്ചത്.

രാവിലെ മുതൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ ഇവിടെ പ്രതിഷേധ സമരങ്ങൾ നടക്കുന്നുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള പ്രതിഷേധ സമരങ്ങളാണ് ഇവിടെ വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും നടത്തുന്നത്.

ലക്ഷദ്വീപിനെ കാവിവൽക്കരിക്കാനും വ്യാവസായികമായ ഗൂഢ ലക്ഷ്യങ്ങൾ വച്ചുമാണ് പുതിയ പരിഷ്കാരങ്ങൾ നടപ്പാക്കുന്നത് എന്ന് സമരക്കാർ ആരോപിച്ചു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-