കുഴൽപ്പണ കേസിൽ ബിജെപിയുടെ കുരുക്ക് മുറുകുന്നു; തൃശ്ശൂർ ജില്ലാ പ്രസിഡന്റിനെ ചോദ്യം ചെയ്യും

കുഴൽപ്പണ കേസിൽ ബിജെപിയുടെ കുരുക്ക് മുറുകുന്നു; തൃശ്ശൂർ ജില്ലാ പ്രസിഡന്റിനെ ചോദ്യം ചെയ്യും

കൊടകര കുഴൽപ്പണം ബിജെപിക്ക് വേണ്ടി എത്തിച്ചതാണെന്ന നിഗമനം ശക്തമാകുന്നു. കേസിൽ തൃശ്ശൂർ ജില്ലാ പ്രസിഡന്റ് അനീഷ്‌കുമാറിനെ നാളെ ചോദ്യം ചെയ്യും. തൃശ്ശൂർ പോലീസ് ക്ലബ്ബിലാകും ചോദ്യം ച്യെയൽ. കുഴൽപ്പണവുമായി എത്തിയ ധർമരാജനും സംഘത്തിനും ഹോട്ടലിൽ മുറി ബുക്ക് ചെയ്തത് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നാണ്

പണമെത്തിച്ചത് ബിജെപിക്ക് വേണ്ടിയാണെന്ന് ധർമരാജൻ മൊഴി നൽകിയിരുന്നു. ധർമരാജന് മുറിയെടുത്ത് കൊടുത്തത് തങ്ങളാണെന്ന് ബിജെപി ഓഫീസ് സെക്രട്ടറി സതീഷും പോലീസിന് മൊഴി നൽകിയതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പ്രസിഡന്റിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.

Share this story