തോൽവിക്ക് കാരണം യുഡിഎഫിന്റെ സംഘടനാ ദൗർബല്യമെന്ന് ആർ എസ് പി; മുന്നണി മാറ്റം ഉചിതമായ സമയത്ത്

തോൽവിക്ക് കാരണം യുഡിഎഫിന്റെ സംഘടനാ ദൗർബല്യമെന്ന് ആർ എസ് പി; മുന്നണി മാറ്റം ഉചിതമായ സമയത്ത്

മുന്നണി മാറ്റത്തിൽ ഉചിതമായ സമയത്ത് തീരുമാനമെന്ന് ആർ എസ് പി. മുന്നണി മാറണമെന്ന് സംസ്ഥാന നേതൃയോഗത്തിൽ ചിലർ ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്ന് സംസ്താന പ്രസിഡന്റ് എ എ അസീസ് പറഞ്ഞു. ഓഗസ്റ്റ് ഒമ്പതിന് പാർട്ടി നേതൃയോഗം ചേരും

തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം സംഘടനാ ദൗർബല്യമാണ്. കെപിസിസി പ്രസിഡന്റ് വിഷയം കോൺഗ്രസിന്റെ ആഭ്യന്തര കാര്യമാണ്. അതിലവർ തീരുമാനമുണ്ടാക്കട്ടെ. സിപിഎം ബിജെപിയുമായും മതമൗലികവാദികളുമായും സഖ്യമുണ്ടാക്കിയെന്നും എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു

പാർട്ടിയിൽ നിന്ന് അവധിയെടുത്തത് വ്യക്തിപരമായ അസൗകര്യങ്ങളെ തുടർന്നാണെന്ന് ഷിബു ബേബി ജോൺ പറഞ്ഞു. പാർട്ടിയെ ദുർബലപ്പെടുത്തുന്ന ഒരു തീരുമാനവും തന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് വ്യക്തമാക്കിയതാണെന്നും ഷിബു ബേബി ജോൺ പറഞ്ഞു

Share this story