കേന്ദ്രത്തിന്റെ വാക്‌സിൻ നയം കരിഞ്ചന്തയെ പ്രോത്സാഹിപ്പിക്കുന്നു: രൂക്ഷവിമർശനവുമായി സംസ്ഥാനം ഹൈക്കോടതിയിൽ

കേന്ദ്രത്തിന്റെ വാക്‌സിൻ നയം കരിഞ്ചന്തയെ പ്രോത്സാഹിപ്പിക്കുന്നു: രൂക്ഷവിമർശനവുമായി സംസ്ഥാനം ഹൈക്കോടതിയിൽ

കേന്ദ്രത്തിന്റെ വാക്‌സിൻ നയം കരിഞ്ചന്തയെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് കേരളം ഹൈക്കോടതിയിൽ. വാക്‌സിൻ നൽകാൻ കേന്ദ്രസർക്കാരിന് സാധിക്കുന്നില്ലെന്നും വാക്‌സിൻ ലഭ്യത സംബന്ധിച്ച ഹർജിയിൽ സംസ്ഥാനം പറഞ്ഞു.

സംസ്ഥാനത്തിന്റെ ആവശ്യമനുസരിച്ച് വാക്‌സിൻ ലഭ്യമാക്കാനുള്ള സാഹചര്യം കേന്ദ്രസർക്കാർ ഉണ്ടാക്കണം. കേന്ദ്രത്തിന്റെ വാക്‌സിൻ നയം കാരണം രാജ്യത്ത് വാക്‌സിനുകൾക്ക് വ്യത്യസ്ത വിലയാണുള്ളത്. കേന്ദ്രം വാക്‌സിൻ കരിഞ്ചന്തക്ക് കൂട്ടുനിൽക്കുകയാണ്.

സ്വകാര്യ ആശുപത്രികൾക്ക് നൽകുന്ന വിലയിൽ വാക്‌സിൻ വാങ്ങാൻ തയ്യാറാണോയെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് ഒരുതരത്തിലും സാധ്യമല്ലെന്നായിരുന്നു സർക്കാരിന്റെ മറുപടി. കേന്ദ്രം സംസ്ഥാന സർക്കാരുകൾക്ക് നൽകാതെ സ്വകാര്യ ആശുപത്രികൾക്ക് വാക്‌സിൻ നൽകുകയാണോയെന്ന് കോടതി ചോദിച്ചു

സ്വകാര്യ സ്ഥാപനങ്ങൾക്ക് വാക്‌സിൻ നിർമിക്കാൻ അനുമതി നൽകിയിട്ടും എന്തുകൊണ്ടാണ് ലഭ്യതക്കുറവ് അനുഭവപ്പെടുന്നത്. ക്ഷാമം പറയുമ്പോഴും സ്വകാര്യ ആശുപത്രികൾക്ക് വാക്‌സിൻ ലഭിക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

Share this story