തെരഞ്ഞെടുപ്പിന് മുമ്പ് കെ സുരേന്ദ്രൻ സി കെ ജാനുവിന് 40 ലക്ഷം രൂപ കൈമാറിയെന്ന് ജെആർപി നേതാവ്

തെരഞ്ഞെടുപ്പിന് മുമ്പ് കെ സുരേന്ദ്രൻ സി കെ ജാനുവിന് 40 ലക്ഷം രൂപ കൈമാറിയെന്ന് ജെആർപി നേതാവ്

തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം മുമ്പ് സി കെ ജാനുവിന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ 40 ലക്ഷം രൂപ കൈമാറിയെന്ന് ജെ ആർ പി മുൻ സംസ്ഥാന സെക്രട്ടറി ബാബു ബി സി. അമിത് ഷാ ബത്തേരിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോഴും സി കെ ജാനുവിന് പണം നൽകിയതായി ബാബു ആരോപിച്ചു

പ്രസീത ആഴീക്കോടും പ്രകാശനുമാണ് ഇതിനെല്ലാം ഇടനില നിന്നത്. ജാനു പണം വാങ്ങിയെന്ന് പാർട്ടിയുടെ സംസ്ഥാന ഭാരവാഹികൾക്ക് അറിയാമായിരുന്നുവെന്നും ബാബു പറഞ്ഞു.

Share this story