കുഴൽപ്പണത്തിൽ മുങ്ങി ബിജെപി: മധ്യമേഖലാ സംഘടനാ സെക്രട്ടറി പത്മകുമാറിനെ ഇന്ന് ചോദ്യം ചെയ്യും

കുഴൽപ്പണത്തിൽ മുങ്ങി ബിജെപി: മധ്യമേഖലാ സംഘടനാ സെക്രട്ടറി പത്മകുമാറിനെ ഇന്ന് ചോദ്യം ചെയ്യും

കൊടകര കുഴൽപ്പണ കേസിൽ ബിജെപി മധ്യമേഖലാ സംഘടനാ സെക്രട്ടറി എൽ പത്മകുമാറിനെ ഇന്ന് ചോദ്യം ചെയ്യും. ബിജെപിക്ക് വേണ്ടി പണം കൊണ്ടുവന്ന ധർമരാജന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. ബിജെപി ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്തക്ക് കൈമാറാനാണ് പണം കൊണ്ടുപോയതെന്ന് ധർമരാജൻ മൊഴി നൽകിയിരുന്നു

തെരഞ്ഞെടുപ്പിൽ ആലപ്പുഴ ജില്ലയുടെ ചുമതല പത്മകുമാറിനായിരുന്നു. ബിജെപിയുടെ എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളുടെ ചുമതലയുള്ള നേതാവാണ് പത്മകുമാർ. നേരത്തെ തൃശ്ശൂർ ജില്ലാ പ്രസിഡന്റ് അനീഷ്‌കുമാർ അടക്കമുള്ള നേതാക്കളെ പോലീസ് ചോദ്യം ചെയ്തിരുന്നു.

Share this story