കൊച്ചി ബ്യൂട്ടി പാർലർ വെടിവെപ്പ്: രവി പൂജാരിയെ ഇന്ന് ചോദ്യം ചെയ്യും

കൊച്ചി ബ്യൂട്ടി പാർലർ വെടിവെപ്പ്: രവി പൂജാരിയെ ഇന്ന് ചോദ്യം ചെയ്യും

കൊച്ചി ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിൽ അധോലോക നേതാവ് രവി പൂജാരിയെ ഭീകരവിരുദ്ധ സ്‌ക്വാഡ് ഇന്ന് ചോദ്യം ചെയ്യും. ഇന്നലെ രാത്രി 9 മണിയോടെ വിമാനത്തിൽ പൂജാരിയെ കൊച്ചിയിലെത്തിച്ചിരുന്നു.

കോടതിയിൽ ഹാജരാക്കിയ ശേഷമാകും രവി പൂജാരിയെ ചോദ്യം ചെയ്യുക. സുരക്ഷ കണക്കിലെടുത്ത് വീഡിയോ കോൺഫറൻസ് വഴിയാകും കോടതിയിൽ ഹാജരാക്കുക. 2018 ഡിസംബർ 15ന് കടവന്ത്രയിലെ ലീന മരിയ പോളിന്റെ ബ്യൂട്ടി പാർലറിലേക്ക് വെടിവെപ്പ് നടന്ന കേസിലെ പ്രതിയാണ് ഇയാൾ. കുറ്റത്തിന്റെ ഉത്തരവാദിത്വം രവി പൂജാരി ഏറ്റെടുക്കുകയായിരുന്നു. സെനഗലിൽ നിന്നാണ് ഇയാളെ പിടികൂടിയത്.

Share this story