നെയ്യാര്‍ ലയണ്‍ സഫാരി പാര്‍ക്കിലെ അവസാനത്തെ സിംഹവും വിടവാങ്ങി

Share with your friends

തിരുവനന്തപുരം: പ്രായാധിക്യം മൂലം അവശതയിൽ കഴിഞ്ഞ ബിന്ദു വിടവാങ്ങി. നെയ്യാര്‍ ലയണ്‍ സഫാരി പാര്‍ക്കിലെ അവസാനത്തെ സിംഹമാണ് ബിന്ദു. 21 വയസുള്ള ബിന്ദു ചത്തതോ‌ടെ പാര്‍ക്കില്‍ ഇനി സിംഹങ്ങളില്ല.

നാല് സിംഹങ്ങളുമായാണ് നെയ്യാറിലെ ലയണ്‍ സഫാരി പാര്‍ക്ക് 1984 ല്‍ ആരംഭിച്ചത്. 2000ത്തില്‍ പാര്‍ക്കില്‍ ജനിച്ച്‌ വളര്‍ന്നതാണ് ബിന്ദു. 2018 പാര്‍ക്കിലുണ്ടായിരുന്നത് വെറും രണ്ട് സിംഹങ്ങള്‍ മാത്രമാണ്, നാഗരാജനും ബിന്ദുവും. കൂട്ടിനുണ്ടായിരുന്ന നാഗരാജന്‍ കഴിഞ്ഞ മാസം 18-ാം തിയതി വിടവാങ്ങി. 14 ദിവസങ്ങള്‍ പിന്നിടുമ്പോൾ ബിന്ദുവും വിടവാങ്ങി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം പാര്‍ക്കില്‍ തന്നെ മറവുചെയ്തു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-