വെന്റിലേറ്റർ കിട്ടാനില്ലെന്ന് ബാബു; രോഗിയുടെ വിവരം പറയാൻ മന്ത്രി ആവശ്യപ്പെട്ടപ്പോൾ മറുപടിയില്ല

വെന്റിലേറ്റർ കിട്ടാനില്ലെന്ന് ബാബു; രോഗിയുടെ വിവരം പറയാൻ മന്ത്രി ആവശ്യപ്പെട്ടപ്പോൾ മറുപടിയില്ല

നിയമസഭയിൽ കൊമ്പുകോർത്ത് ആരോഗ്യമന്ത്രി വീണ ജോർജും കെ ബാബു എംഎൽഎയും. കേരള സാംക്രമിക രോഗ ബിൽ ചർച്ചക്കിടെയാണ് സംഭവം. എറണാകുളം ജില്ലയിൽ ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തതയുണ്ടെന്ന് ബാബു ആരോപിച്ചതിന് പിന്നാലെയാണ് മന്ത്രി ഇടപെട്ടത്

എറണാകുളത്ത് ഐസിയു വെന്റിലേറ്റർ കിടക്ക കിട്ടാനില്ലെന്നും ധാരാളം പേർ ദിവസവും ഇക്കാര്യം പറഞ്ഞ് വിളിക്കാറുണ്ടെന്നും ബാബു സഭയിൽ പറഞ്ഞു. ആശുപത്രികളിൽ അഡ്മിഷൻ കിട്ടുന്നില്ലെന്നും ബാബു പറഞ്ഞു. എന്നാൽ ഏത് രോഗിക്കാണ് അഡ്മിഷൻ വേണ്ടതെന്ന് തൃപ്പുണിത്തുറ അംഗം സഭയിൽ പറയണമെന്ന് വീണ ജോർജ് ആവശ്യപ്പെട്ടു. എന്നാൽ ഇതിന് മറുപടി പറയാൻ ബാബുവിന് സാധിച്ചില്ല

വിചാരിക്കുന്നതിനേക്കാൾ ഗുരുതരമാണ് സ്ഥിതിയെന്നായിരുന്നു ബാബുവിന്റെ പ്രതികരണം. രോഗിയുടെ പേര് പറയാൻ ആരോഗ്യമന്ത്രി തുടർച്ചയായി ആവശ്യപ്പെട്ടിട്ടും ബാബു പ്രതികരിച്ചില്ല.

Share this story