പുത്തന്‍ ആശയുമായി മന്ത്രി മുഹമ്മദ് റിയാസ്; ജനങ്ങളുമായി സംവദിക്കാന്‍ തത്സമയ ഫോണ്‍ ഇന്‍ പരിപാടി

Share with your friends

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് പ്രവര്‍ത്തനങ്ങളില്‍ പുത്തന്‍ ആശയവുമായി മന്ത്രി മുഹമ്മദ് റിയാസ്. റോഡിനെ കുറിച്ച് പരാതി കേള്‍ക്കാന്‍, ജനങ്ങളുമായി സംവദിക്കാന്‍ തത്സമയ ഫോണ്‍ ഇന്‍ പരിപാടി സംഘടിപ്പിച്ച് പൊതുമരാമത്ത് വകുപ്പ്. തത്സമയ ഫോണ്‍ ഇന്‍ പരിപാടിയിലൂടെയാണ് മന്ത്രി ജനങ്ങളുടെ അഭിപ്രായവും നിര്‍ദ്ദേശവും കേട്ടത്. ഒരു മണിക്കൂറിനിടയില്‍ ഇരുപതിലധികം ഫോണ്‍ കോളുകള്‍ക്ക് മന്ത്രി മറുപടി നല്‍കി.

ആഴ്ചയില്‍ ഒരു ദിവസം ജനങ്ങളുടെ അഭിപ്രായം തേടാന്‍ ഫോണ്‍ ഇന്‍ പരിപാടി നടത്താനാണ് തീരുമാനം. ജനങ്ങള്‍ ഉന്നയിക്കുന്ന പരാതികള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിന് കൃത്യമായ വിലയിരുത്തല്‍ നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റോഡിന്റെ ശോചനീയാവസ്ഥ, അപകട സാധ്യത കുറക്കാന്‍ ഉള്ള നിര്‍ദ്ദേശം, തുടങ്ങിയ വിഷയങ്ങളില്‍ ജനങ്ങള്‍ക്ക് മന്ത്രിയോട് അഭിപ്രായം പറയാം.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-