രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്; പ്രതീക്ഷയോടെ സംസ്ഥാനം

രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്; പ്രതീക്ഷയോടെ സംസ്ഥാനം

രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്. ധനമന്ത്രി എന്ന നിലയിൽ കെ എൻ ബാലഗോപാലിന്റെ ആദ്യ ബജറ്റ് കൂടിയാണ് ഇന്ന് അവതരിപ്പിക്കുന്നത്. കൊവിഡ് കാലത്ത് അവതരിപ്പിക്കപ്പെടുന്ന ബജറ്റിൽ കൊവിഡ് പ്രതിരോധത്തിന് തന്നെയാകും കൂടുതൽ ഊന്നൽ നൽകുക. സൗജന്യ വാക്‌സിനേഷന് പ്രത്യേക പരിഗണന ബജറ്റിലുണ്ടാകും

തീര സംരക്ഷണത്തിനും ദുർബല വിഭാഗങ്ങൾക്കുമായി പ്രത്യേക പാക്കേജും ബജറ്റിലുണ്ടാകും. തൈക്കാട് ഗസ്റ്റ് ഹൗസിൽ നിന്നാണ് മന്ത്രി ബജറ്റ് അവതരണത്തിന് വരുന്നത്. കേരളത്തിന്റെ ഭാവി വികസനത്തിന് ബജറ്റ് സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ധനമന്ത്രി അൽപ്പനേരം മുമ്പ് ഫേസ്ബുക്കിൽ പ്രതികരിച്ചിരുന്നു

കാർഷിക മേഖലക്കും ആരോഗ്യ മേഖലക്കും എന്തെല്ലാം പ്രഖ്യാപനങ്ങളാകും ബജറ്റിലുണ്ടാകുകയെന്ന ആകാംക്ഷയിലാണ് കേരളം. ജനുവരിയിൽ തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിന്റെ തുടർച്ചയാണെങ്കിലും പുതിയ ചില പ്രഖ്യാപനങ്ങൾ കൂടി ബാലഗോപാലിന്റെ ബജറ്റിലുണ്ടാകും.

Share this story