ഹെലികോപ്റ്ററിൽ വന്നിറങ്ങിയ സുരേന്ദ്രൻ കാറുകളിലേക്ക് മാറ്റിയ വലിയ പെട്ടികളിൽ എന്തായിരുന്നു

ഹെലികോപ്റ്ററിൽ വന്നിറങ്ങിയ സുരേന്ദ്രൻ കാറുകളിലേക്ക് മാറ്റിയ വലിയ പെട്ടികളിൽ എന്തായിരുന്നു

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കെ സുരേന്ദ്രൻ സഞ്ചരിച്ച ഹെലികോപ്റ്ററിൽ നിന്ന് മാറ്റിയ പെട്ടികളെ സംബന്ധിച്ച് ദുരൂഹത. കുഴൽപ്പണ കേസിൽ ബിജെപിക്ക് മേൽ ആരോപണങ്ങൾ ശക്തമാകുമ്പോഴാണ് സുരേന്ദ്രൻ ഹെലികോപ്റ്ററിൽ പല മണ്ഡലങ്ങളിലും കൊണ്ടുപോയ പെട്ടികളെ കുറിച്ചും ദുരൂഹത ഉയരുന്നത്.

പത്തനംതിട്ട ഡിസിസി ജനറൽ സെക്രട്ടറി വി ആർ സോജിയാണ് ഇതുസംബന്ധിച്ച ആരോപണം ഉന്നയിച്ചത്. കോന്നിയിൽ സുരേന്ദ്രൻ വന്നിറങ്ങിയ ഹെലികോപ്റ്ററിൽ നിന്നും കാറിലേക്ക് രണ്ട് പെട്ടികൾ മാറ്റിയിരുന്നു. പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ഗ്രൗണ്ട്, പെരുന്നാട് മാമ്പാട് സ്വകാര്യ വ്യക്തിയുടെ ഹെലിപാട് എന്നിവിടങ്ങളിലാണ് സുരേന്ദ്രൻ വന്നിറങ്ങിയത്. ഈ രണ്ട് സ്ഥലങ്ങളിലും വലിയ ബാഗുകകൾ കാറുകളിലേക്ക് മാറ്റിയിരുന്നു

Share this story