കുഴൽപ്പണം: ഉത്തരവാദികൾ ബിജെപി കേന്ദ്ര നേതൃത്വം; അന്വേഷണം നടത്തിയാൽ മോദി വരെയെത്തും: കെ മുരളീധരൻ

കുഴൽപ്പണം: ഉത്തരവാദികൾ ബിജെപി കേന്ദ്ര നേതൃത്വം; അന്വേഷണം നടത്തിയാൽ മോദി വരെയെത്തും: കെ മുരളീധരൻ

കൊടകര കുഴൽപ്പണ കേസിൽ നിക്ഷ്പക്ഷമായ അന്വേഷണം നടത്തിയാൽ നരേന്ദ്രമോദിയിൽ വരെ ചെന്നെത്തിയേക്കുമെന്ന് കെ മുരളീധരൻ. ഒരാളും രക്ഷപ്പെടാത്ത രീതിയിൽ അന്വേഷണത്തിന് തയ്യാറാകുമോയെന്ന് മുഖ്യമന്ത്രി മറുപടി പറയണം. കേരളത്തിലെ എല്ലാ മതേതര കക്ഷികളും അതിനെ സ്വാഗതം ചെയ്യുമെന്നാണ് പറയുന്നത്.

കെ സുരേന്ദ്രൻ സമർപ്പിച്ച തെരഞ്ഞെടുപ്പ് ചെലവുകണക്കിൽ ഹെലികോപ്റ്റർ വാടക കാണിച്ചിട്ടുണ്ടോ. മൂന്ന് കോടി വരെ ഓരോ സ്ഥാനാർഥികൾക്കും കേന്ദ്രം കൊടുത്തുവെന്നാണ് പറയുന്നത്. എന്നാൽ ചില സ്ഥാനാർഥികൾ 30 വരെ മാത്രമേ തങ്ങളുടെ കൈയിൽ എത്തിയതായി പറയുന്നുള്ളു. കുഴൽപ്പണം അടക്കമുള്ള സാമ്പത്തിക തിരിമറികൾ ബിജെപിയിൽ സംഭവിച്ചിട്ടുണ്ട്.

കുഴൽപ്പണം നൽകിയത് കേന്ദ്ര നേതൃത്വമാണ്. അപ്പോൾ അവരും ഉത്തരവാദിയാണ്. തെരഞ്ഞെടുപ്പ് നടന്ന എല്ലാ സംസ്ഥാനങ്ങളിലും കോടികൾ ഒഴുക്കിയാണ് ബിജെപി പ്രചാരണം നടത്തിയത്. പണമൊഴുക്കി ബംഗാൾ പിടിക്കാൻ പോയതുകൊണ്ടാണ് രണ്ടാം കൊവിഡ് തരംഗം തടയുന്നതിൽ കേന്ദ്രം പരാജയപ്പെട്ടത്.

ഇവിടെ ഇപ്പോൾ മൂന്നര കോടി മാത്രമേ പുറത്തുവന്നിട്ടുള്ളു. പണം വന്ന മാർഗമടക്കം അന്വേഷിക്കണം. എൽഡിഎഫും യുഡിഎഫും മാത്രമല്ല, സ്വന്തം പാർട്ടിയിലുള്ളവരും ആരോപണം ഉന്നയിച്ചിട്ടുണ്ട്. സി കെ ജാനുവിനെ പത്ത് ലക്ഷം കൊടുത്ത് മുന്നണിയിലെത്തിച്ചത് അന്വേഷിക്കണം. സംസ്ഥാന സർക്കാർ ജുഡീഷ്യൽ അന്വേഷണത്തിന് തയ്യാറാകണമെന്നും മുരളീധരൻ പറഞ്ഞുൃ

Share this story