ഇന്ന് മുതൽ ജൂൺ 9 വരെ കടുത്ത നിയന്ത്രണങ്ങൾ; അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾക്ക് തുറക്കാം

ഇന്ന് മുതൽ ജൂൺ 9 വരെ കടുത്ത നിയന്ത്രണങ്ങൾ; അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾക്ക് തുറക്കാം

സംസ്ഥാനത്ത് ഇന്ന് മുതൽ അഞ്ച് ദിവസത്തേക്ക് കടുത്ത നിയന്ത്രണങ്ങൾ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് നിയന്ത്രണങ്ങൾ ശക്തമാക്കുന്നത്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രമാണ് പ്രവർത്തനാനുമതി

നിർമാണ സാമഗ്രികൾ വിൽക്കുന്ന കടകൾക്കും വ്യവസായ സ്ഥാപനങ്ങൾക്ക് അസംസ്‌കൃത വസ്തുക്കൾ വിൽക്കുന്ന കടകൾക്കും ഇളവുണ്ട്. രാവിലെ ഒമ്പത് മണി മുതൽ ഏഴര വരെയാണ് പ്രവർത്തനാനുമതി. തുണിക്കടകൾ, ജ്വല്ലറികൾ, ചെരുപ്പുകടകൾ എന്നിവക്ക് ബുധനാഴ്ച വരെ തുറക്കാൻ അനുമതിയില്ല

സംസ്ഥാനത്ത് 40 മുതൽ 44 വയസ്സുവരെയുള്ള എല്ലാവർക്കും മുൻഗണനാക്രമം ഇല്ലാതെ വാക്‌സിൻ നൽകാൻ തീരുമാനമായി. ഇവരെ മുതിർന്ന പൗരൻമാരായി പരിഗണിച്ച് മുൻഗണനാക്രമം ഒഴിവാക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. ഇന്നലെ മുതൽ കൊവിൻ പോർട്ടലിൽ രജിസ്‌ട്രേഷൻ ആരംഭിച്ചു.

Share this story