കുഴൽപ്പണത്തിൽ ബിജെപിക്ക് കുരുക്ക് മുറുകുന്നു: കെ സുരേന്ദ്രന്റെ സെക്രട്ടറിയെ ഇന്ന് ചോദ്യം ചെയ്യും

കുഴൽപ്പണത്തിൽ ബിജെപിക്ക് കുരുക്ക് മുറുകുന്നു: കെ സുരേന്ദ്രന്റെ സെക്രട്ടറിയെ ഇന്ന് ചോദ്യം ചെയ്യും

കൊടകര കുഴൽപ്പണ കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ സെക്രട്ടറി ദിപിനെ ഇന്ന് ചോദ്യം ചെയ്യും. രാവിലെ പത്ത് മണിക്ക് തൃശ്ശൂർ പോലീസ് ക്ലബ്ബിൽ ഹാജരാകാൻ ഇയാൾക്ക് നിർദേശം നൽകിയിട്ടുണ്ട്. സുരേന്ദ്രൻ മത്സരിച്ച കോന്നിയിൽ പോലീസ് അന്വേഷണം നടത്തിയിരുന്നു.

സുരേന്ദ്രൻ താമസിച്ച ഹോട്ടലിൽ നിന്നാണ് വിവരങ്ങൾ ശേഖരിച്ചത്. ഹോട്ടൽ രജിസ്റ്ററിലെ വിവരങ്ങളും എത്ര പണം നൽകി തുടങ്ങിയ വിവരങ്ങളുമാണ് ശേഖരിച്ചത്. കേസിൽ ഇഡി പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share this story