കൊടകര കുഴൽപ്പണ കേസ്: സുരേഷ് ഗോപിയെയും ചോദ്യം ചെയ്‌തേക്കും

കൊടകര കുഴൽപ്പണ കേസ്: സുരേഷ് ഗോപിയെയും ചോദ്യം ചെയ്‌തേക്കും

കൊടകര കുഴൽപ്പണ കേസിൽ സുരേഷ് ഗോപിയെ ചോദ്യം ചെയ്‌തേക്കും. തൃശ്ശൂരിലെ എൻ ഡി എ സ്ഥാനാർഥിയായിരുന്നു സുരേഷ് ഗോപി. ബിജെപിക്ക് വേണ്ടി കുഴൽപ്പണം കടത്തിയ ധർമരാജനും സംഘവും സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ എത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരേഷ് ഗോപിയെ ചോദ്യം ചെയ്യുക

ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങളിൽ ഒന്നായിരുന്നു തൃശ്ശൂർ. മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫണ്ടിനെ കുറിച്ചും അന്വേഷിക്കും ഇന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ സെക്രട്ടറി ദിപിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നുണ്ട്.

Share this story