വളഞ്ഞിട്ട് ആക്രമിക്കുന്നു, പാർട്ടി ഒറ്റക്കെട്ട്: കുഴൽപ്പണ ഇടപാടിൽ ബിജെപി

വളഞ്ഞിട്ട് ആക്രമിക്കുന്നു, പാർട്ടി ഒറ്റക്കെട്ട്: കുഴൽപ്പണ ഇടപാടിൽ ബിജെപി

കൊടകര കുഴൽപ്പണ കേസിൽ കോടികൾ കൊണ്ടുവന്ന ധർമരാജന് ബിജെപി ബന്ധമുണ്ടെന്ന് സമ്മതിച്ച് കുമ്മനം രാജശേഖരൻ, കെ സുരേന്ദ്രൻ, വി മുരളീധരൻ തുടങ്ങിയ നേതാക്കൾ. ധർമരാജൻ ബിജെപിക്കാരനാണ്. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ധർമരാജന് പോസ്റ്ററുകൾ എത്തിക്കുന്നതടക്കമുള്ള ജോലികൾ നൽകിയിരുന്നു

കുഴൽപ്പണക്കേസുമായി ബിജെപിക്ക് ബന്ധമില്ല. സിപിഎമ്മും കോൺഗ്രസും മാധ്യമങ്ങളും ബിജെപിയെ കൊത്തിക്കീറുകയും വളഞ്ഞിട്ട് ആക്രമിക്കുകയുമാണ്. കൊടകര കേസിലെ പ്രതികൾ സിപിഎമ്മുകാരാണ്.

പാർട്ടി ഒറ്റക്കെട്ടാണ്. നേതാക്കൻമാരെ ആക്രമിച്ച് അപകീർത്തിപ്പെടുത്തി ബിജെപിയെ നശിപ്പിക്കാമെന്ന് കരുതേണ്ട. മാധ്യമവിചരാണ ബിജെപി അതിജീവിക്കും. സംസ്ഥാന രാഷ്ട്രീയത്തിൽ നിന്ന് ബിജെപിയെ ഒഴിവാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും കുമ്മനം പറഞ്ഞു

Share this story