24 മണിക്കൂറിനിടെ പരിശോധിച്ചത് 1.02 ലക്ഷം സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.27

24 മണിക്കൂറിനിടെ പരിശോധിച്ചത് 1.02 ലക്ഷം സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.27

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 21,429 പേർ ഇന്ന് രോഗമുക്തി നേടി. തിരുവനന്തപുരം 2304, കൊല്ലം 1317, പത്തനംതിട്ട 923, ആലപ്പുഴ 2041, കോട്ടയം 989, ഇടുക്കി 714, എറണാകുളം 1936, തൃശൂർ 1472, പാലക്കാട് 1147, മലപ്പുറം 5087, കോഴിക്കോട് 1806, വയനാട് 302, കണ്ണൂർ 857, കാസർഗോഡ് 534 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,60,653 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 24,62,071 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 6,54,698 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 6,19,467 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 35,231 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2446 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,02,792 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.27 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 2,05,07,598 സാമ്പിളുകളാണ് പരിശോധിച്ചത്.

ഇന്ന് 27 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 5 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി. നിലവിൽ ആകെ 891 ഹോട്ട് സ്പോട്ടുകളാണുള്ളത്.

 

Share this story