കുഴൽപ്പണ കേസിലെ പ്രതികൾ സിപിഎം, സിപിഐ പ്രവർത്തകരെന്ന് ബിജെപി

കുഴൽപ്പണ കേസിലെ പ്രതികൾ സിപിഎം, സിപിഐ പ്രവർത്തകരെന്ന് ബിജെപി

ബിജെപിയെ കുഴിയിൽ കൊണ്ടുപോയി ചാടിച്ച കൊടകര കുഴൽപ്പണ കേസിലെ പ്രതികൾ സിപിഎമ്മുകാരും സിപിഐക്കാരുമാണെന്ന ആരോപണവുമായി ബിജെപി നേതാക്കൾ. കേസിൽ പ്രതി ചേർക്കപ്പെട്ടവരുടെ കോൾ ലിസ്റ്റ് പോലീസ് പരിശോധിക്കുന്നില്ലെന്ന് ബിജെപി കോർ കമ്മിറ്റി യോഗത്തിന് ശേഷം കുമ്മനം രാജശേഖരൻ പറഞ്ഞു

പണം കവർച്ച ചെയ്ത കേസിലെ പ്രതികൾ സിപിഎമ്മുകാരും സിപിഐക്കാരുമാണ്. അവരെക്കുറിച്ചുള്ള വിവരങ്ങൾ എന്തുകൊണ്ട് പുറത്തുവിടുന്നില്ല. അവരെ ചോദ്യം ചെയ്തപ്പോൾ കിട്ടിയ വിവരങ്ങൾ എന്തെല്ലാമാണ്. അതിന്റെ പിന്നിലുള്ള ഗൂഢാലോചന, കരുനീക്കങ്ങൾ, തയ്യാറെടുപ്പുകൾ എന്നിവ എന്തിനായിരുന്നുവെന്നും സർക്കാർ പരണം

കേസിലെ പരാതിക്കാരനാണ് ധർമരാജൻ. അദ്ദേഹത്തിന്റെ ഫോൺ പരിശോധിച്ച് ആരെല്ലാം വിളിച്ചിട്ടുണ്ടോ അവരെയെല്ലാം തേടിപിടിച്ച് ചോദ്യം ചെയ്യാൻ വിളിക്കുന്നതിന്റെ ഉദ്ദേശ്യം എന്താണെന്നും കുമ്മനം ചോദിച്ചു.

തൃശ്ശൂരിൽ കുഴൽപ്പണം എത്തിച്ചത് ധർമരാജനായിരുന്നു. ഇയാളിൽ നിന്ന് പണം കവർച്ച ചെയ്യപ്പെട്ടിരുന്നു. തുടർന്ന് 25 ലക്ഷം രൂപ കവർച്ച ചെയ്യപ്പെട്ടുവെന്ന് പറഞ്ഞ് ധർമരാജൻ പരാതി നൽകിയിരുന്നു. എന്നാൽ പരിശോധനയിൽ മൂന്നര കോടിയോളം രൂപയാണ് നഷ്ടപ്പെട്ടതെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. ഇതാണ് ധർമരാജൻ പരാതിക്കാരനാണെന്ന രീതിയിൽ കുമ്മനം രാജശേഖരൻ ന്യായീകരിക്കുന്നത്.

Share this story