കുരുക്ക് കൂടുതൽ മുറുകുന്നു: കൊടകര കുഴൽപ്പണ കേസ് അന്വേഷണം സുരേന്ദ്രന്റെ മകനിലേക്ക്

കുരുക്ക് കൂടുതൽ മുറുകുന്നു: കൊടകര കുഴൽപ്പണ കേസ് അന്വേഷണം സുരേന്ദ്രന്റെ മകനിലേക്ക്

കൊടകര കുഴൽപ്പണ കേസിൽ അന്വേഷണം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ മകൻ ഹരികൃഷ്ണനിലേക്ക്. കേസിലെ മുഖ്യപ്രതി ധർമരാജനും സുരേന്ദ്രന്റെ മകനും തമ്മിൽ നിരവധി തവണ ഫോണിൽ ബന്ധപ്പെട്ടതായി പോലീസ് കണ്ടെത്തി. ഇരുവരും തമ്മിൽ കോന്നിയിൽ വെച്ച് കൂടിക്കാഴ്ച നടത്തിയെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്

സുരേന്ദ്രന്റെ മകനെ ചോദ്യം ചെയ്യാനായി പോലീസ് വിളിപ്പിച്ചേക്കും. അടുത്ത ദിവസം തന്നെ ഹരികൃഷ്ണന്റെ മൊഴിയെടുക്കുമെന്നാണ് സൂചന. ഇന്നലെ സുരേന്ദ്രന്റെ ഡ്രൈവറുടെയും സെക്രട്ടറിയുടെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ധർമരാജനെ അറിയാമെന്നും നിരവധി തവണ ബന്ധപ്പെട്ടുവെന്നും ഇരുവരും മൊഴി നൽകി.

Share this story