പണം കൈകാര്യം ചെയ്തതിൽ അശ്രദ്ധയുണ്ടായി; കെ സുരേന്ദ്രനെതിരെ ബിജെപി ദേശീയ നേതൃത്വം

പണം കൈകാര്യം ചെയ്തതിൽ അശ്രദ്ധയുണ്ടായി; കെ സുരേന്ദ്രനെതിരെ ബിജെപി ദേശീയ നേതൃത്വം

കുഴൽപ്പണ ഇടപാടിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് ദേശീയ നേതൃത്വത്തിന്റെ വിമർശനം. തെരഞ്ഞെടുപ്പ് ആവശ്യത്തിനായുള്ള പണം കൈകാര്യം ചെയ്തതിൽ സംസ്ഥാന നേതൃത്വത്തിന് അശ്രദ്ധയുണ്ടായി. പണമിടപാടുകളുടെ ദൈനംദിന വിവരങ്ങൾ നേതൃത്വത്തെ കൃത്യമായി ധരിപ്പിച്ചില്ലെന്നും കേന്ദ്ര നേതൃത്വം പറയുന്നു

ബിജെപിയുടെ കോർ കമ്മിറ്റി യോഗത്തിന് മുന്നോടിയായാണ് ദേശീയ നേതൃത്വത്തിന്റെ വിമർശനം. കൊടകര കുഴൽപ്പണ കേസിൽ സുരേന്ദ്രന്റെ മകനെ പോലീസ് ചോദ്യം ചെയ്യാനൊരുങ്ങുകയാണ്. കേസിലെ മുഖ്യപ്രതിയായ ധർമരാജനുമായി സുരേന്ദ്രന്റെ മകൻ നിരവധി തവണ ഫോണിൽ ബന്ധപ്പെട്ടിരുന്നു.

Share this story