സ്ഥാനാർഥിത്വം പിൻവലിക്കാൻ കോഴ: കെ സുരേന്ദ്രനെതിരെ കേസെടുക്കാൻ കോടതിയുടെ അനുമതി

Share with your friends

മഞ്ചേശ്വരത്തെ ബി എസ് പി സ്ഥാനാർഥിക്ക് നാമനിർദേശ പത്രിക പിൻവലിക്കാൻ കോഴ നൽകിയെന്ന വെളിപ്പെടുത്തലിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ കേസെടുക്കാൻ കോടതിയുടെ അനുമതി. കെ സുന്ദരക്ക് രണ്ടര ലക്ഷം രൂപ നൽകിയ സംഭവത്തിലാണ് കാസർകോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയുടെ ഉത്തരവ്

മഞ്ചേശ്വരത്തെ ഇടത് സ്ഥാനാർഥിയായിരുന്ന വി വി രമേശൻ നൽകിയ ഹർജിയിലാണ് കോടതിയുടെ വിധി. നിയമനടപടികളുമായി മുന്നോട്ടുപോകാമെന്ന് കോടതി പറഞ്ഞു. തെരഞ്ഞെടുപ്പ് അട്ടിമറിക്കൽ, കൈക്കൂലി നൽകൽ തുടങ്ങിയ കുറ്റങ്ങളിലും നടപടി സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി. അതേസമയം വാറണ്ട് ഇല്ലാതെ അറസ്റ്റ് പാടില്ലെന്നും കോടതി നിർദേശിച്ചിട്ടുണ്ട്

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-