വെറും ‘പ്രകൃതി സ്‌നേഹം’: പരിസ്ഥിതി ദിനത്തിൽ കൊല്ലത്ത് കഞ്ചാവ് ചെടി നട്ട യുവാക്കളെ തേടി പോലീസ്

Share with your friends

പരിസ്ഥിതി ദിനമായിരുന്നു ജൂൺ അഞ്ചിന്. വ്യക്തികളും സംഘടനകളും കുട്ടികളും പുതിയ മരത്തൈകൾ വെച്ചുപിടിപ്പിച്ച് പ്രകൃതിയോടുള്ള സ്‌നേഹം പുതുക്കി. എന്നാൽ കുറച്ച് വേറിട്ട സ്‌നേഹമായിരുന്നു കൊല്ലത്ത് ചില യുവാക്കളുടേത്. പരിസ്ഥിതി ദിനത്തിൽ ഇവർ നട്ടത് കഞ്ചാവ് ചെടിയായിരുന്നുവെന്ന് മാത്രം

സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ പ്രകൃതി സ്‌നേഹികളെ തേടി പോലീസും എക്‌സൈസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവാക്കൾ ചെടി നടുന്നതും ഇതിന്റെ ഫോട്ടോ എടുക്കുന്നതും അയൽക്കാരൻ കണ്ടിരുന്നു. കഞ്ചാവ് ചെടിയാണെന്ന് മനസ്സിലായതോടെ ഇയാൾ എക്‌സൈസിൽ വിവരം അറിയിക്കുകയായിരുന്നു. എന്നാൽ എക്‌സൈസ് സംഘം എത്തുന്നതിന് മുമ്പേ യുവാക്കൾ മുങ്ങി.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-