കെ സുധാകരന്‍ കെപിസിസി പ്രസിഡന്റാകും; രണ്ട് ദിവസത്തിനുള്ളില്‍ പ്രഖ്യാപനം

Share with your friends

കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ സുധാകരന്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഹൈക്കമാന്‍ഡില്‍ നടന്ന മാരത്തോണ്‍ ചര്‍ച്ചകളില്‍ ഇതുസംബന്ധിച്ച തീരുമാനമായെന്നാണ് റിപ്പോര്‍ട്ട്. രണ്ട് ദിവസത്തിനുള്ളില്‍ പ്രഖ്യാപനമുണ്ടായേക്കും

പുതിയ കെപിസിസി അധ്യക്ഷന്‍ ആരാകണമെന്നത് സംബന്ധിച്ച് താരിഖ് അന്‍വര്‍ സംസ്ഥാന നേതാക്കളെ ഓരോരുത്തരായി കണ്ടിരുന്നു. ഭൂരിഭാഗം പേരും കെ സുധാകരന്റെ പേരാണ് നിര്‍ദേശിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിലെ നാണം കെട്ട തോല്‍വിക്ക് പിന്നാലെ മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെച്ചിരുന്നു.

കെ സുധാകരനെയും കൊടിക്കുന്നില്‍ സുരേഷിനെയുമാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഹൈക്കമാന്‍ഡ് പരിഗണിച്ചത്. എന്നാല്‍ മുന്‍ഗണന കെ സുധാകരന് ലഭിക്കുകയായിരുന്നു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-