കുഴല്‍പ്പണം എല്ലാവരും കൊണ്ടുവരും, മണ്ടന്‍മാരായതു കൊണ്ടാണ് ബിജെപിക്കാര്‍ പിടിക്കപ്പെട്ടത്: വെള്ളാപ്പള്ളി

Share with your friends

തെരഞ്ഞെടുപ്പ് കാലത്ത് എല്ലാവരും കുഴല്‍പ്പണം കൊണ്ടുവരുമെന്നും മണ്ടന്‍മാരായതു കൊണ്ടാണ് ബിജെപിക്കാര്‍ കൊണ്ടുവന്ന കുഴല്‍പ്പണം പിടിക്കപ്പെട്ടതെന്നും എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സംസ്ഥാനത്ത് പേരിന് പോലും പ്രതിപക്ഷം ഇല്ലാത്ത അവസ്ഥയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിധിയില്‍ ഐഎന്‍എല്‍ മുസ്ലീം ലീഗിനൊപ്പം നിന്നു. പിന്നാക്ക ക്ഷേമ വകുപ്പ് പേരിന് പോലും പ്രവര്‍ത്തിക്കുന്നില്ല. മുഖ്യമന്ത്രിക്ക് കഴിഞ്ഞ ദിവസം സര്‍വകക്ഷി യോഗം വരെ വിളിക്കേണ്ടി വന്നു.

ന്യൂനപക്ഷമെന്ന് പറഞ്ഞ് മുസ്ലിം വിഭാഗത്തിനും ക്രിസ്ത്യന്‍ വിഭാഗത്തിനും വീതം വെച്ച് കൊടുത്തപ്പോള്‍ അവരില്‍ ഒരു കൂട്ടര്‍ക്ക് എണ്‍പത് ശതമാനമായി പോയി. അതില്‍ കോടതി അവര്‍ക്ക് നിഷേധാത്മകമായ സമീപനം സ്വീകരിച്ചു. ഇവിടെ ഒന്നും കിട്ടാത്ത ഒരു വിഭാഗമുണ്ട്.അവരെപ്പറ്റി ആരും പറയുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-