തന്നെ തകർക്കാനുള്ള ആസൂത്രിത ശ്രമം; പത്ത് ലക്ഷം വാങ്ങിയ സംഭവത്തിൽ ന്യായീകരണവുമായി ജാനു

Share with your friends

കെ സുരേന്ദ്രന്റെ പക്കൽ നിന്നും പത്ത് ലക്ഷം രൂപ വാങ്ങിയതിന്റെ തെളിവുകളടക്കം പുറത്തുവിട്ടിട്ടും ന്യായീകരണവുമായി സി കെ ജാനു. പ്രസീതയുടെ ആരോപണം തന്നെ തകർക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ഇവർ പറയുന്നു.

താൻ എവിടെയെങ്കിലും പോയി താമസിക്കുമ്പോൾ ഒരുപാട് പേർ കാണാൻ വരാറുണ്ടെന്നും ഫോണിൽ വിളിച്ച് റൂം നമ്പർ ചോദിക്കുമ്പോൾ പറയാറുണ്ടെന്നും സി കെ ജാനു പറയുന്നു.

തന്നെ തകർക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിൽ. വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. നിരന്തരമായി ആരോപണം ഉന്നയിക്കുന്നത് കൃത്യമായി പ്ലാൻ ചെയ്തതു പോലെയാണ്. നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ജാനു പറഞ്ഞു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-