അത്രയും നൽകാനാകില്ലെന്ന് കമ്പനികൾ; ഒരു കോടി ഡോസ് വാക്‌സിൻ വാങ്ങാനുള്ള ഓർഡർ റദ്ദാക്കിയെന്ന് സർക്കാർ

Share with your friends

ഒരു കോടി കൊവിഡ് വാക്‌സിൻ ഡോസുകൾ വാങ്ങാനുള്ള ഓർഡർ റദ്ദാക്കിയതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇത്രയധികം വാക്‌സിൻ നൽകാനാകില്ലെന്ന് കമ്പനികൾ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. ഇതേ തുടർന്നാണ് ഓർഡർ റദ്ദാക്കിയതെന്ന് സർക്കാർ പറയുന്നു

കേന്ദ്രസർക്കാർ നിശ്ചയിക്കുന്ന പരിധിക്കുള്ളിൽ നിന്ന് മാത്രമേ സംസ്ഥാനങ്ങൾക്ക് വാക്‌സിൻ നൽകാൻ കഴിയൂ എന്നാണ് കമ്പനികൾ അറിയിച്ചത്. വാക്‌സിൻ വിതരണത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. ഹർജികൾ വ്യാഴാഴ്ചത്തേക്ക് മാറ്റി. പുതിയ വാക്‌സിൻ വിതരണ നയത്തെ കുറിച്ച് നിലപാട് നാളെ അറിയിക്കണമെന്ന് കേന്ദ്രത്തിന് ഹൈക്കോടതി നിർദേശ നൽകി.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-