കൊടകര കുഴൽപ്പണ കേസ്: മുഖ്യമന്ത്രി പ്രതികാര രാഷ്ട്രീയം കളിക്കുന്നുവെന്ന് പി കെ കൃഷ്ണദാസ്

Share with your friends

കൊടകര കുഴൽപ്പണ കേസിൽ ന്യായീകരണവുമായി ബിജെപി നേതാവ് പി കെ കൃഷ്ണദാസ് രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികാര രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണമാണ് ബിജെപി നേതാവ് ഉന്നയിച്ചത്. ബിജെപിയെ തകർക്കാൻ മനപ്പൂർവം ശ്രമം നടക്കുകയാണെന്നുമൊക്കെ അദ്ദേഹം പറഞ്ഞു

വാദിയെ പ്രതിയാക്കുന്ന നടപടി അംഗീകരിക്കാനാകില്ല. ധർമരാജൻ ബിജെപിക്കാരനാണ്. ബിജെപി നേതാക്കളെ അല്ലെങ്കിൽ വേറെയാരെയാണ് ധർമരാജൻ വിളിക്കേണ്ടത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണ് കൊടകര കേസിന്റെ തിരക്കഥ തയ്യാറാക്കുന്നത്. മുഖ്യമന്ത്രി നിയന്ത്രിക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലുള്ളതെന്നും കൃഷ്ണദാസ് പറഞ്ഞു

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-