കെ.വി തോമസിനെ ഒഴിവാക്കി; കെ.പി.സി.സിക്ക് മൂന്നു വര്‍ക്കിങ് പ്രസിഡന്‍റുമാര്‍

Share with your friends

കെ.പി.സി.സിക്ക് മൂന്ന് വര്‍ക്കിങ് പ്രസിഡന്‍റുമാരെ ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. കൊടിക്കുന്നിൽ സുരേഷ്, പി.ടി തോമസ്, ടി. സിദ്ധിക്ക് എന്നിവരെയാണ് വര്‍ക്കിങ് പ്രസിഡന്‍റുമാരായി തെരഞ്ഞെടുത്തത്. കെ.വി തോമസിനെ വർക്കിം​ഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരി​ഗണിക്കുന്നതായി സൂചനയുണ്ടായിരുന്നെങ്കിലും അന്തിമ പട്ടികയില്‍ അദ്ദേഹം ഇടം നേടിയില്ല.

ആഴ്ചകൾ നീണ്ട അനിശ്ചിത്വത്തിനൊടുവിലാണ് കെ.പി.സി.സി അധ്യക്ഷനായി കെ. സുധാകരനെ ഹൈക്കമാന്‍റ് തെരഞ്ഞെടുത്തത്. അധ്യക്ഷന്‍റെ കാര്യത്തിൽ കേരളത്തിലെ നേതാക്കളുമായി താരിഖ് അൻവർ ആശയവിനിമയം നടത്തിയതില്‍ ഭൂരിപക്ഷം പേരും സുധാകരൻ അധ്യക്ഷനാവട്ടെയെന്ന നിലപാട് സ്വീകരിച്ചതായാണ് വിവരം. പാർട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടുപോകുമെന്നും അധികാരത്തിൽ തിരിച്ചെത്തിക്കുമെന്നാണ് കെ. സുധാകരന്‍റെ പ്രതികരണം.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-