സി കെ ജാനുവിന് സുരേന്ദ്രൻ പത്ത് ലക്ഷം നൽകിയ സംഭവം; കൂടുതൽ തെളിവുകൾ പുറത്തുവിട്ട് പ്രസീത

Share with your friends

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ബത്തേരിയിലെ സി കെ ജാനുവിന് പത്ത് ലക്ഷം രൂപ കൈമാറിയതിന്റെ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് ജെ ആർ പി ട്രഷറർ പ്രസീത അഴീക്കോട്. ഫോൺ സംഭാഷണങ്ങളടക്കം പ്രസീത പുറത്തുവിട്ടു. തിരുവനന്തപുരം ഹൊറൈസൺ ഹോട്ടലിലെ 503ാം നമ്പർ മുറിയിൽ സുരേന്ദ്രനും പി എയും പണവുമായി എത്തിയെന്നാണ് പ്രസീത പറയുന്നത്

ഹോട്ടലിലേക്ക് ജൂൺ ആറിന് ജാനു വരുന്നതുവരെ സുരേന്ദ്രൻ തന്നെ വിളിച്ചു കൊണ്ടിരുന്നു. നാലഞ്ച് തവണ വിളിച്ചിട്ടുണ്ട്. ജാനു രാത്രി വന്നതിന് ശേഷമാണ് പിറ്റേന്ന് കാണാമെന്ന് പറയുന്നത്. രാവിലെ വിളിച്ച് റൂം നമ്പർ തിരിക്കി. ഇതിന് ശേഷം സുരേന്ദ്രനും ഒപ്പമുള്ള ആളും മുറിയിലെത്തി. രണ്ട് മിനിറ്റ് ജാനുവുമായി സംസാരിക്കാനുണ്ടെന്ന് പറഞ്ഞപ്പോൾ തങ്ങൾ മുറിയിൽ നിന്ന് പുറത്തിറങ്ങിയെന്ന് പ്രസീത പറയുന്നു

തിരുവനന്തപുരത്ത് വെച്ച് കൈമാറിയ പത്ത് ലക്ഷത്തിന്റെ കാര്യമാണ് ഇതുവരെ പറഞ്ഞത്. ബത്തേരിയിലെ കാര്യം ഇതുവരെ പറഞ്ഞിട്ടില്ല. ഇതിനേക്കാളും കൂടുതൽ കാര്യങ്ങൾ പുറത്തുവരാനുണ്ട്. തനിക്കോ തന്റെ പാർട്ടിയിലെ ആളുകൾക്കോ എന്ത് സംഭവിച്ചാലും കാര്യങ്ങൾ മുന്നോട്ടു തന്നെ പോകുമെന്നും പ്രസീത പറഞ്ഞു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-