അബൂദാബിയിൽ വധശിക്ഷയിൽ നിന്ന് മോചിതനായ ബെക്‌സ് കൃഷ്ണൻ നാട്ടിലെത്തി

Share with your friends

സുഡാനി കുട്ടിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തെ തുടർന്ന് അബൂദാബിയിൽ വധശിക്ഷ ലഭിക്കുകയും പിന്നീടുള്ള ഇടപെടലിൽ ഇതിൽ നിന്ന് മോചിതനാകുകയും ചെയ്ത ബെക്‌സ് കൃഷ്ണൻ നാട്ടിലെത്തി. നെടുമ്പാശ്ശേരിയിൽ പുലർച്ചെ രണ്ട് മണിയോടെയാണ് അദ്ദേഹം വിമാനമിറങ്ങിയത്. ഭാര്യ വീണയും മകനും ബെക്‌സ് കൃഷ്ണനെ സ്വീകരിക്കാനിറങ്ങിയിരുന്നു. തൃശ്ശൂർ നടവരമ്പ് സ്വദേശിയാണ് ബെക്‌സ്

അബൂദബി മുസഫയിൽ വെച്ച് 2012 സെപ്റ്റംബറിലാണ് വാഹനാപകടം നടന്നത്. ബെക്‌സ് ഓടിച്ച കാറിടിച്ച് സുഡാനി പൗരനായ കുട്ടി മരിക്കുകയായിരുന്നു. അപകടകരമായ രീതിയിൽ കാറോടിച്ചതാണ് അപകടത്തിന് കാരണമെന്ന് വ്യക്തമായതിനെ തുടർന്നാണ് ബെക്‌സിന് വധശിക്ഷ ലഭിച്ചത്.

കുടുംബാംഗങ്ങളുടെ അഭ്യർഥനയെ തുടർന്ന് വ്യവസായി എം എ യൂസഫലിയുടെ നിർണായക ഇടപെടലാണ് വധശിക്ഷയിൽ നിന്ന് ബെക്‌സിന്റെ മോചനത്തിന് വഴിയൊരുക്കിയത്. കുട്ടിയുടെ കുടുംബത്തിന് ബ്ലഡ് മണിയായി അഞ്ച് ലക്ഷം ദിർഹം(ഒരു കോടി രൂപ) നൽകുകയും ചെയ്തു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-