അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ അതിശക്തമായ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാദ്ധ്യത

Share with your friends

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ജൂണ്‍ 11 നുള്ളില്‍ ശക്തമായ മറ്റൊരു ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ന്യൂന മര്‍ദ്ദമുള്ള പ്രദേശം ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. അതേസമയം, ഇത് ചുഴലിക്കാറ്റായി മാറിയാല്‍ യാസിനും ടൗട്ടേയ്ക്കും പിന്നാലെ എത്തുന്ന മൂന്നാമത്തെ ചുഴലിക്കാറ്റായി മാറും.

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂന മര്‍ദ്ദം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് തിങ്കളാഴ്ച പുറത്തിറക്കിയ ഏറ്റവും പുതിയ അപ്‌ഡേറ്റിലാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത് . കൂടാതെ അറബി കടലിനു മുകളിലുള്ള തെക്കുപടിഞ്ഞാറന്‍ കാറ്റും ജൂണ്‍ 10 മുതല്‍ ശക്തിപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മേയ് 14ന് രൂപപ്പെട്ട ടൗട്ടെ ചുഴലിക്കാറ്റ് മേയ് 19നാണ് തീരം വിട്ടുപോയത്. അറബിക്ക് കടലിലായിരുന്നു ടൗട്ടെ രൂപപ്പെട്ടത്. ഒരാഴ്ചകള്‍ക്ക് ശേഷം കിഴക്കന്‍ തീരത്ത് യാസ് ചുഴലിക്കാറ്റും രൂപപ്പെട്ടു. മേയ് 23ന് എത്തിയ യാസ് മേയ് 28 ന് ആണ് തീരം വിട്ടത്.

ഇതിനിടെ, ജൂണ്‍ 10 മുതല്‍ 12 വരെ കേരളതീരത്തും ലക്ഷദ്വീപ് പ്രദേശങ്ങളിലും മണിക്കൂറില്‍ 45 മുതല്‍ 55 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളതിനാല്‍ ഈ ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിനു പോകാന്‍ പാടില്ലെന്നും മുന്നറിയിപ്പുണ്ട്.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-