ബിജെപിയെ സിപിഎം നശിപ്പിക്കാൻ ശ്രമിക്കുന്നേ; ഗവർണറോട് പരാതിയുമായി കുമ്മനം

Share with your friends

ബിജെപിയെ സിപിഎം നശിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന പരാതിയുമായി ബിജെപി നേതാക്കൾ ഗവർണറുടെ മുന്നിൽ. കുമ്മനം രാജശേഖരൻ, ഒ രാജഗോപാൽ, അഡ്വ. പി സുധീർ, എസ് സുരേഷ്, വി വി രാജേഷ് എന്നിവരാണ് ബിജെപിയെ നശിപ്പിക്കാൻ പോകുന്നേ എന്ന പരാതിയുമായി ഗവർണറെ പോയി കണ്ടത്

ബിജെപിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തി പാർട്ടിയെ നശിപ്പിക്കാൻ ശ്രമിക്കുന്നുവെന്നാണ് പരാതി. വിഷയത്തിൽ ഇടപെട്ട് നീതി ലഭ്യമാക്കണമെന്നും ബിജെപിക്കാർ ഗവർണറോട് ആവശ്യപ്പെട്ടു.

കൊടകര സംഭവത്തിൽ പാർട്ടിക്ക് യാതൊരു ബന്ധവുമില്ല. കെ സുരേന്ദ്രനെ നശിപ്പിക്കാനുള്ള നീക്കമാണ്. കുടുംബാംഗങ്ങളെ വിഷയത്തിൽ അനാവശ്യമായി വലിച്ചിഴക്കുന്നു. മഞ്ചേശ്വരത്ത് കോഴ നൽകിയ സംഭവവും കള്ളപ്പരാതിയാണെന്നും നേതാക്കൾ മാധ്യമങ്ങൾക്ക് മുന്നിൽ ന്യായീകരിച്ചു

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-