കൊടകര കുഴൽപ്പണ കേസ്: പ്രതി ധർമരാജന്റെ ഹർജി കോടതി മടക്കി

Share with your friends

കൊടകര കുഴൽപ്പണ കേസിൽ ബിജെപിക്ക് വേണ്ടി കുഴൽപ്പണം എത്തിച്ചുവെന്ന് നിഗമനമുള്ള ധർമരാജന്റെ ഹർജി കോടതി മടക്കി. ഹർജിയിലെ സാങ്കേതിക പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി. പിഴവുകൾ പരിഹരിച്ച് വീണ്ടും ഫയൽ ചെയ്യാൻ കോടതി നിർദേശിച്ചു

കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട പണം തന്റെയാണെന്നും കണ്ടെടുത്ത പണം തിരികെ നൽകണമെന്നും ആവശ്യപ്പെട്ടാണ് ധർമരാജൻ ഹർജി നൽകിയത്. എറണാകുളത്ത് ബിസിനസ് ആവശ്യത്തിനായാണ് പണം കൊണ്ടുപോയതെന്നും ഇതിനിടെയാണ് കവർച്ച നടന്നതെന്നും ഇയാൾ ന്യായീകരിക്കുന്നു.

25 ലക്ഷം രൂപ മോഷണം പോയെന്നായിരുന്നു ധർമരാജന്റെ പരാതി. എന്നാൽ ഒന്നര കോടിയോളം രൂപ പോലീസ് പ്രതികളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഈ പണം തനിക്ക് തിരികെ നൽകണമെന്ന് ധർമരാജൻ പറയുന്നു. ആർ എസ് എസ് പ്രവർത്തകനാണ് കുഴൽപ്പണം കടത്തലുകാരനായ ധർമരാജൻ.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-