കെ എസ് ആർ ടി സിയിലെ 100 കോടിയുടെ ക്രമക്കേട്: വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ അനുമതി

കെ എസ് ആർ ടി സിയിലെ 100 കോടിയുടെ ക്രമക്കേട്: വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ അനുമതി

കെ എസ് ആർ ടി സിയിൽ 100 കോടി രൂപയുടെ ക്രമക്കേട് നടന്നുവെന്നതിൽ വിജിലൻസ് അന്വേഷണം. 2010 മുതൽ 100.75 കോടി രൂപ നഷ്ടമായെന്ന് ഓഡിറ്റിൽ കണ്ടെത്തിയിരുന്നു. ഇതിൽ വിജിലൻസ് അന്വേഷണം വേണമെന്ന ഗതാഗത മന്ത്രിയുടെ ശുപാർശ മുഖ്യമന്ത്രി അംഗീകരിച്ചു

ജനുവരിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് കെ എസ് ആർ ടി സിയുടെ 100 കോടി രൂപ കാണാനില്ലെന്ന് എംഡി ബിജു പ്രഭാകർ വെളിപ്പെടുത്തിയത്. ഇടപാടുകൾ നടന്ന ഫയലുകൾ കാണാനില്ലെന്ന ഗുരുതര ആരോപണവും എംഡി നടത്തിയിരുന്നു.

രേഖകൾ പരിശോധിച്ച ഗതാഗത മന്ത്രി ആന്റണി രാജു വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്യുകയായിരുന്നു. ബാങ്ക്, ട്രഷറി ഇടപാടുകളുടെ രേഖകളൊന്നും കെ എസ് ആർ ടി സി സൂക്ഷിച്ചിട്ടില്ലെന്നാണ് ആരോപണം.

Share this story