പിണറായിയുടെ ഫാസിസ്റ്റ് നടപടികൾക്കെതിരെ പോരാടാൻ കേന്ദ്ര നേതൃത്വം നിർദേശിച്ചു: കെ സുരേന്ദ്രൻ

Share with your friends

കുഴൽപ്പണ കേസിൽ കെ സുരേന്ദ്രനെ പിന്തുണച്ച് ബിജെപി കേന്ദ്ര നേതൃത്വം. സംസ്ഥാന സർക്കാരിനെതിരായ പോരാട്ടം ശക്തമാക്കാൻ ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡ നിർദേശം നൽകിയതായി കൂടിക്കാഴ്ചക്ക് ശേഷം സുരേന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചു

കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം നഡ്ഡയെ അറിയിച്ചു. പിണറായി വിജയൻ സർക്കാരിന്റെ വിദ്വേഷ രാഷ്ട്രീയത്തിനും കള്ളക്കേസുകൾക്കും എതിരായി പ്രതികരിക്കാൻ നിർദേശം നൽകി. പിണറായിയുടെ ഫാസിസ്റ്റ് നടപടികൾക്കെതിരെ പോരാട്ടം നടത്താൻ ആവശ്യപ്പെട്ടതായും സുരേന്ദ്രൻ പറഞ്ഞു

കുഴൽപ്പണ കേസ്, മഞ്ചേശ്വരം, സി കെ ജാനു കോഴക്കേസുകളുടെ പശ്ചാത്തലത്തിലാണ് സുരേന്ദ്രനെ കേന്ദ്ര നേതൃത്വം ഡൽഹിക്ക് വിളിപ്പിച്ചത്. നഡ്ഡയുടെ വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. വി മുരളീധരനും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-