കോഴിക്കോട് സ്റ്റീൽ ബോംബ് കണ്ടെത്തി: പോലീസ് അന്വേഷണം ആരംഭിച്ചു

Share with your friends

കോഴിക്കോട്: കോഴിക്കോട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. ചങ്ങരോത്ത് പഞ്ചായത്തിലെ പട്ടാണിപ്പാറയിൽ വായനശാലക്ക് സമീപത്തായാണ് സ്റ്റീൽ ബോംബ് കണ്ടെത്തിയത്. തൊഴിലുറപ്പ് തൊഴിലാളികൾ വായനശാലയുടെ പരിസരം വൃത്തിയാക്കുന്നതിനിടെയാണ് ബോംബുകൾ ശ്രദ്ധയിൽപ്പെട്ടത്. രണ്ടു സ്റ്റീൽ ബോംബുകളായിരുന്നു ഇവിടെ ഉണ്ടായിരുന്നത്.

അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് ബോംബ് സ്‌ക്വാഡെത്തി ബോംബുകൾ നിർവീര്യമാക്കി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. പെരുവണ്ണാമുഴി പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-