മുട്ടിൽ മരം മുറിക്കൽ കേസ്: അന്വേഷണത്തിനൊരുങ്ങി ഇഡി, വനംവകുപ്പിന് കത്ത് നൽകി

Share with your friends

മുട്ടിൽ മരം മുറിക്കൽ കേസ് എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും. വകുപ്പ് എൻഫോഴ്‌സ്‌മെന്റിന് ഇ ഡി നോട്ടീസ് നൽകി. മരംമുറിയുടെ വിശദാംശങ്ങൾ തേടിയാണ് കത്ത് നൽകിയത്. ജൂൺ മൂന്നിനാണ് ഇ ഡി വനംവകുപ്പിന് കത്ത് നൽകിയത്

എഫ് ഐ ആർ, മഹസ്സർ എന്നിവയുടെ പകർപ്പും ഇതുവരെ ശേഖരിച്ച വിവരങ്ങളും ഇഡി തേടിയിട്ടുണ്ട്. അതേസമയം കത്തിനോട് സർക്കാരും വനംവകുപ്പും ഇതുവരെ പ്രതികരിച്ചിട്ടില്ല. സർക്കാർ തീരുമാനം കൂടി അറിഞ്ഞ ശേഷം ഇ ഡിക്ക് മറുപടി നൽകാമെന്ന നിലപാടിലാണ് വനംവകുപ്പ്

മരം മുറിക്കലുമായി ഇടപെട്ട് കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോയെന്നത് പരിശോധിക്കാനാണ് ഇ ഡിയുടെ ശ്രമം. കത്തിന് മറുപടി നൽകാത്ത പക്ഷം ഇ ഡി നിയമപരമായി നീങ്ങാനും സാധ്യതയുണ്ട്.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-