തൊണ്ടിസഹിതം പിടിക്കപ്പെട്ടപ്പോഴുള്ള വെപ്രാളമാണ് സുരേന്ദ്രന്; മറുപടിയുമായി പി ജയരാജൻ

Share with your friends

സി കെ ജാനുവിന് കെ സുരേന്ദ്രൻ പത്ത് ലക്ഷം രൂപ കോഴ നൽകിയെന്ന വെളിപ്പെടുത്തൽ നടത്തിയ പ്രസീതയുമായി താൻ കൂടിക്കാഴ്ച നടത്തിയെന്ന സുരേന്ദ്രന്റെ ആരോപണം അപ്രസക്തമെന്ന് പി ജയരാജൻ. പ്രസക്തമായത് പ്രസീതയുടെ വെളിപ്പെടുത്തലാണ്. അതിന് സുരന്ദ്രൻ മറുപടി പറയണം. തൊണ്ടി സഹിതം പിടിക്കപ്പെട്ടപ്പോൾ കുറ്റവാളി നടത്തുന്ന വെപ്രാളമാണ് സുരേന്ദ്രൻ ഇപ്പോൾ നടത്തുന്ന ആക്ഷേപങ്ങളെന്നും പി ജയരാജൻ പറഞ്ഞു

സുരേന്ദ്രൻ വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമത്തിലാണ്. എന്നാൽ ഇതുകൊണ്ടൊന്നും ബിജെപി രക്ഷപ്പെടാൻ പോകുന്നില്ല. കേരളത്തിലെ തെരഞ്ഞെടുപ്പിൽ ജനാധിപത്യത്തിന് പകരം പണാധിപത്യമാക്കി മാറ്റാനാണ് ബിജെപി ശ്രമിച്ചത്. ആർ എസ് എസിനും ഇക്കാര്യത്തിൽ പങ്കുണ്ട്. പ്രസീതയുമായി കൂടിക്കാഴ്ച നടത്തിയതിന് സുരേന്ദ്രൻ തെളിവുമായി വരുമ്പോൾ മറുപടി നൽകാമെന്നും ജയരാജൻ പറഞ്ഞു

സുരേന്ദ്രന്റെ ആരോപണം പ്രസീതയും നിഷേധിച്ചു. പി ജയരാജനെ അടുത്തൊന്നും കണ്ടിട്ടില്ലെന്നും പ്രസീത പറഞ്ഞു. ജാനുവിന് പത്ത് ലക്ഷം രൂപ നൽകിയെന്ന വെളിപ്പെടുത്തൽ പ്രസീത നടത്തിയത് പി ജയരാജനുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു എന്നാണ് സുരേന്ദ്രൻ ആരോപിച്ചത്.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-